Monday, September 26, 2011

അങ്ങനെ ഒരു അവധികാലത്ത്..




വെള്ളത്തിലുള്ളവര്‍ : ജ്യൂസ്‌ സലാം, മുനീര്‍ , ശുഹൈബ്, മണ്ടപ് നാസ്സര്‍, എളാപ മുനീര്‍ പിന്നെ കുറച്ച കുട്ട്യോളും..

Sunday, August 7, 2011

അങ്ങനെ ഒരു അവധികാലത്ത്..



വെള്ളത്തിലുള്ളവര്‍ : ജ്യൂസ്‌ സലാം, മുനീര്‍ , ശുഹൈബ്, മണ്ടപ് നാസ്സര്‍, എളാപ മുനീര്‍ പിന്നെ കുറച്ച കുട്ട്യോളും..

Saturday, April 30, 2011

last weekend

അങ്ങനെ ഞങ്ങള്‍ IPL (Indian Pravasi Leage)ഇന്നലെ മുതല്‍ തുടങ്ങി..
രണ്ടു കളിയിലും ഞങ്ങള്‍ ജയിച്ചു.. മൊത്തം 10 കളി കളിച്ചു ( :

ഞങ്ങളുടെ ICON PLAYER വാല്‍താട്ടിസാപി യുടെ ഇന്നിംഗ്സ് ഇതാ ... ↑

Saturday, April 23, 2011

ന്‍റെ ഓര്‍മ്മകള്‍..

എന്നെ കുറിച്ച് പറയാണേല്‍ എന്താ പറയാ..,1987 April 07 നു ഒരു ചോവ്വായ്ച്ച ഞാന്‍ ജനിച്ചു ,

 ദൈവം തമ്പുരാന്‍ നേരെ ഇറങ്ങി വന്നിട്ട് എന്താ വേണ്ടത് എന്ന് ചോദിച്ചാ ഞന്‍ പറയും " എന്റെ +2 കാലത്തെ "രണ്ടു മൂന്ന്" വര്‍ഷങ്ങള്‍ ഒന്നൂടെ തിരിച്ചു തരാന്‍ ; ഒരികലും മറക്കാനാവാത്ത ഒത്തിരി സംഭവ വികാസങ്ങള്‍ എനിക്ക് സമ്മാനിച്ച വര്‍ഷങ്ങളാണ് അവ. 
 പത്താം ക്ലാസ് കഴിഞ്ഞു, നാട്ടുനടപനുസരിച്ചു പ്ലസ്‌ ടു വിനു പടികനല്ലോ., എന്റെ കൂട്ടുകാര്‍ ചിലോര്‍ പത്താം ക്ലാസിന്റെ മതില്‍ ചാടാന്‍ കഴിയാതെ അവിടെ തന്നെ നില്കുന്നു.,ചിലോരവട്ടെ  പ്ലസ്‌ ടു വിനു  ഞങ്ങള്‍ പഠിച്ച സ്കൂളില്‍ തന്നെ കയറി പറ്റി ,എനിക്കും അവിടെ തന്നെ കയറനമെന്നോകെ ഉണ്ട് , പക്ഷെ ചെറിയ ചില പ്രോബ്ലോംസ് ഉണ്ട് ,  പത്താം ക്ലാസ് കഷ്ട്ടിച്ചു ചാടി കടന്ന എനിക്ക് പ്ലസ്‌ ടു വിനു സ്കൂളില്‍ തന്നെ പടികണേല്‍ ന്റെ അയല്‍വാസിയും സ്കൂള്‍ മാനേജ്‌മന്റ്‌ അംഗവുമായ നമ്പൂതിരിക്ക് 5001 ഉറുപ്പിക കൊടുകണം ; അങ്ങനെ കൈകൂലി കൊടുത്ത് ന്റെ മോനെ പഠിപികണ്ട എന്ന് എന്റെ ഉപ്പാന്റെ ധീരമായ തീരുമാനത്തിന്റെ ഫലമായി ഞാന്‍ എന്റെ സ്വപ്നം അവിടെ കുഴിച്ചു മൂടി ( അല്ലേലും ഞങ്ങളുടെ നാടിന്റെ പകുതിയും സ്വന്തം പേരിലുള്ള നമ്പൂതിരിക്ക് പൈസ കൊടുതിറ്റ് എനിക്ക് പ്ലസ്‌ ടു പടികണ്ട ഹല്ലാ പിന്നെ..! )
 എന്തായാലും പ്ലസ്‌ ടു നു പഠികnaല്ലോ  (?)  അങ്ങനെയാണ് വീട്ടുകാര്‍ എന്നെ മഹാത്മാ കോളേജില്‍ ചേര്‍കുന്നത്. മനസില്ല മനസോടെയനെങ്ങിലും അവസാനം ഞാനും സമ്മധിച്ചു കാരണം ക്ലാസ്സ്‌ ഉച്ചവരെ ഉള്ളു അത് കഴിഞ മ്മക്ക് മ്മടെ പരിപാടി നോകാലോ..
അങ്ങനെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ അവിടത്തെ ജീവിതം മുന്നോട്ടുപോയികൊണ്ടിരുന്നു.. എന്റെ മുടുക് കാരണം രണ്ടു മൂന്ന് etc. വര്‍ഷം എടുത്തു പ്ലസ്‌ ടു കമ്പ്ലീറ്റ് ചെയ്യാന്‍. 
പുറത്തെ കറക്കതിനിടയിലും 'സമയം' കിട്ടുംപോയൊകെ ക്ലാസ്സില്‍ ഹാജരായിരുന്നു .  ഈ കാലയളവില്‍ കേരളമെന്ന മഹാ സംസ്ഥാനത്ത് എന്റെ ബൈക്ക് ന്റെ ടയെര്‍ തട്ടാത്ത സ്ഥലം വിരളം. ഒരു കാലത്ത് മലയാള സിനിമയെ പ്രധിസന്ദിയില്‍ നിന്നും കരകയടുന്നതില്‍ ഞാനും എന്റെ കൂട്ടുകാരും ചെയ്ത സംഭാവനകള്‍ ചെറുതല്ല.
എന്നും കാലത്ത് വീട്ടില്‍ നിന്നും കോളേജ് ഇലെകെന്നും പറഞ്ഞിറങ്ങും, നേരെ വളാഞ്ചേരി ഹൈ സ്കൂളിന്റെ മുന്നിലൂടെ എല്ലാ കിടാങ്ങളും നമ്മെ തന്നെ നോക്കുന്നതന്ന വിശ്വാസത്തില്‍ മുന്നോട്ട് . ചിലപ്പോള്‍ ക്ലാസിലെതുമ്പോ ഒന്നോ രണ്ടോ പീരീഡ്‌ കഴിഞ്ഞിടുണ്ടാവും , അപ്പൊ മൂടുന്ടെല്‍ ക്ലാസ്സില്‍ കയറും നാല് മാസം കഴിഞാനത്രേ പ്രോമോദ് എന്നാ സര്‍ ഞാന്‍  എന്ന അത്ഭുതം അവിടെ പടികുന്നുണ്ട് എന്ന് തന്നെ അറിയുന്നത് . ഞാന്‍ ആനെങ്ങി അങ്ങനെ ഒരു സര്‍ അവിടെ ഉണ്ടെന്നറിയുന്നത് അതിലും എത്രയോ കഴിഞ്ഞിട്ടാണ് . 
(തുടരും.. )

Wednesday, April 20, 2011

ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..

ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനും, ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനും, ഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും..


1. പെട്രോളിന് കുടിവെള്ളത്തെക്കാള്‍ വില കുറവ്.

2. ആഴ്ചകള്‍ കൊണ്ട് വലിയ കെട്ടിടങ്ങള്‍ പണിതു കഴിയും.

3. വിദ്യാഭ്യാസം ഇല്ലാത്തവന്‍, അതുള്ളവന് കിട്ടുന്നതിനേക്കാള്‍ ശമ്പളം.

4. യഥാര്‍ത്ഥ കഴിവിനെക്കാളും 'ഷോ ഓഫ്‌'കള്‍ക്ക് പ്രാധാന്യം.

5. യാതൊരു കാരണവും കൂടാതെ തൊഴിലാളികളെ കമ്പനികള്‍ക്ക് പറഞ്ഞു വിടാം.

6. റെക്കമണ്ടേഷന്‍ ഉണ്ടെങ്കില്‍ ഏത് മണ്ടനും വലിയ പദവിയില്‍ എത്താം.

7. ബോസ്സിന്‍റെ അടുത്ത് ഒരു ഓഫീസര്‍ക്ക് ഉള്ളതിലും സ്വാദീനം ടീബോയിക്കും ഡ്രൈവര്‍ക്കും ഉണ്ടായിരിക്കും.

8. കെട്ടിടത്തിന്റെ ഉടമസ്തനെക്കാളും അദികാരം കാവല്‍ക്കാരന് ഉണ്ടായിരിക്കും.

9. അറബികളുടെ സ്വഭാവവും, ഇവിടത്തെ കാലാവസ്ഥയും പ്രവചിക്കാന്‍ പറ്റില്ല. ഇപ്പോഴും മാറികൊണ്ടിരിക്കും

10. മരുഭൂമി ആണെങ്കിലും എല്ലായിടത്തും പച്ചപ്പായിരിക്കും.

11. ഗള്‍ഫില്‍ നിങ്ങള്‍ പണം സംബാധിച്ചില്ലെങ്കില്‍, ഈ ലോകത്ത് ഒരിടത്തും നിങ്ങള്‍ സംബാധിക്കുക്കയില്ല.

12. സമയം വളരെ പെട്ടന്ന് പോകും. ഒരു വെള്ളിയാഴ്ചയില്‍ നിന്നും അടുത്ത വെള്ളിയാഴ്ചയിലേക്കുള്ള ദൂരം വളരെ കുറവായി നിങ്ങള്‍ക്ക് അനുഭവപ്പെടും.

13. ഏതൊരു അവിവാഹിതന്റെയും സ്വപ്നം, വെക്കേഷനും ഒരു കല്യാണവും ആണെങ്കില്‍, ഒരു വിവാഹിതന്‍റെ സ്വപ്നം ഫാമിലി വിസയും, ചിലവുകളുമായിരിക്കും.

14. ഇന്ത്യക്കാര്‍ കൂടുതല്‍ ഇശ്വരവിശ്വാസികളായിരിക്കും, അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കും.

15. സാധനങ്ങള്‍ കച്ചവടക്കാര്‍ വണ്ടിയില്‍ എത്തിച്ചു തരും.

16. ഓരോ 5 കിലോമീറ്ററിലും ഓരോ ഷോപ്പിംഗ്‌മാള്‍ ഉണ്ടായിരിക്കും.

17. നാട്ടിലെ റോഡിന്‍റെ നീളവും, ഇവിടത്തെ റോഡിന്‍റെ വീതിയില്‍ സമമായിരിക്കും.

18. ട്രാഫിക്‌ സിഗ്നലുകള്‍ പച്ച ആകുന്നത് ഇന്ത്യന്സിനും, ബംഗാളികള്‍ക്കും പോകാനും, മഞ്ഞ ആകുന്നത് പാകിസ്ഥാനികള്‍ക്കും, ഈജിപ്റ്റുകാര്‍ക്കും പോകാനും, ചുവപ്പാകുന്നത് അറബികള്‍ക്ക് പോകാനുമായിരിക്കും.

19. നാട്ടിലേക്ക് വിളിക്കുന്നതിലും കൂടുതല്‍ പണം ആകുന്നത് ഗള്‍ഫില്‍ തന്നെ വിളിക്കാനായിരിക്കും...

Saturday, April 16, 2011

പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ എങ്ങനെ സിസ്റ്റം ഉപയോഗിക്കാം



നാം നമ്മുടെ കമ്പ്യൂട്ടര്‍ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ചു പൂട്ടാറുണ്ട് .മറ്റുള്ളവരുടെ ഇടപെടല്‍ കൂറയ്ക്കാന് ഇത് സഹായിക്കും .പക്ഷെ നാം തന്നെ ആ പാസ്സ്‌വേര്‍ഡ്‌ മറന്നു പോയാലോ .പിന്നെ കുറെ കഷ്ടപാടാണ് .ചിലപ്പോള്‍ സിസ്റ്റം തന്നെ ഫോര്‍മാറ്റ് ചെയെണ്ടാതായി വരും .
നഷ്ടപെട്ട പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കുറെ വഴികളുണ്ട്

1.ആദ്യമായി ഏത് കമ്പുട്ടറിനാണോ കൂഴപ്പം അതിന്ടെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുക
2. മറ്റൊരു കമ്പ്യൂട്ടറിന്റെ സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ആയി കണക്ട് ചെയുക
3.ഇപ്പോഴുള്ള കമ്പ്യൂട്ടര്‍ ഓണാക്കി സെക്കന്ററി ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന വിന്ഡോസിന്ടെ sysytem32 ഫോള്‍ഡറിലേക്കു പോകുക
4.വിന്‍ഡോസ്‌--->system32--->config
5.config എന്നാ ഫോള്‍ഡറില്‍ നിന്ന് SAM.EXE യും SAM.log ഫയലും ഡിലീറ്റ് ചെയ്തു കളയുക
6.സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്തു നിങ്ങളുടെ സിസ്റെതില്‍ കണക്ട് ചെയ്തു ഉപയോഗിക്കുക

Friday, April 15, 2011