Saturday, April 23, 2011

ന്‍റെ ഓര്‍മ്മകള്‍..

എന്നെ കുറിച്ച് പറയാണേല്‍ എന്താ പറയാ..,1987 April 07 നു ഒരു ചോവ്വായ്ച്ച ഞാന്‍ ജനിച്ചു ,

 ദൈവം തമ്പുരാന്‍ നേരെ ഇറങ്ങി വന്നിട്ട് എന്താ വേണ്ടത് എന്ന് ചോദിച്ചാ ഞന്‍ പറയും " എന്റെ +2 കാലത്തെ "രണ്ടു മൂന്ന്" വര്‍ഷങ്ങള്‍ ഒന്നൂടെ തിരിച്ചു തരാന്‍ ; ഒരികലും മറക്കാനാവാത്ത ഒത്തിരി സംഭവ വികാസങ്ങള്‍ എനിക്ക് സമ്മാനിച്ച വര്‍ഷങ്ങളാണ് അവ. 
 പത്താം ക്ലാസ് കഴിഞ്ഞു, നാട്ടുനടപനുസരിച്ചു പ്ലസ്‌ ടു വിനു പടികനല്ലോ., എന്റെ കൂട്ടുകാര്‍ ചിലോര്‍ പത്താം ക്ലാസിന്റെ മതില്‍ ചാടാന്‍ കഴിയാതെ അവിടെ തന്നെ നില്കുന്നു.,ചിലോരവട്ടെ  പ്ലസ്‌ ടു വിനു  ഞങ്ങള്‍ പഠിച്ച സ്കൂളില്‍ തന്നെ കയറി പറ്റി ,എനിക്കും അവിടെ തന്നെ കയറനമെന്നോകെ ഉണ്ട് , പക്ഷെ ചെറിയ ചില പ്രോബ്ലോംസ് ഉണ്ട് ,  പത്താം ക്ലാസ് കഷ്ട്ടിച്ചു ചാടി കടന്ന എനിക്ക് പ്ലസ്‌ ടു വിനു സ്കൂളില്‍ തന്നെ പടികണേല്‍ ന്റെ അയല്‍വാസിയും സ്കൂള്‍ മാനേജ്‌മന്റ്‌ അംഗവുമായ നമ്പൂതിരിക്ക് 5001 ഉറുപ്പിക കൊടുകണം ; അങ്ങനെ കൈകൂലി കൊടുത്ത് ന്റെ മോനെ പഠിപികണ്ട എന്ന് എന്റെ ഉപ്പാന്റെ ധീരമായ തീരുമാനത്തിന്റെ ഫലമായി ഞാന്‍ എന്റെ സ്വപ്നം അവിടെ കുഴിച്ചു മൂടി ( അല്ലേലും ഞങ്ങളുടെ നാടിന്റെ പകുതിയും സ്വന്തം പേരിലുള്ള നമ്പൂതിരിക്ക് പൈസ കൊടുതിറ്റ് എനിക്ക് പ്ലസ്‌ ടു പടികണ്ട ഹല്ലാ പിന്നെ..! )
 എന്തായാലും പ്ലസ്‌ ടു നു പഠികnaല്ലോ  (?)  അങ്ങനെയാണ് വീട്ടുകാര്‍ എന്നെ മഹാത്മാ കോളേജില്‍ ചേര്‍കുന്നത്. മനസില്ല മനസോടെയനെങ്ങിലും അവസാനം ഞാനും സമ്മധിച്ചു കാരണം ക്ലാസ്സ്‌ ഉച്ചവരെ ഉള്ളു അത് കഴിഞ മ്മക്ക് മ്മടെ പരിപാടി നോകാലോ..
അങ്ങനെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ അവിടത്തെ ജീവിതം മുന്നോട്ടുപോയികൊണ്ടിരുന്നു.. എന്റെ മുടുക് കാരണം രണ്ടു മൂന്ന് etc. വര്‍ഷം എടുത്തു പ്ലസ്‌ ടു കമ്പ്ലീറ്റ് ചെയ്യാന്‍. 
പുറത്തെ കറക്കതിനിടയിലും 'സമയം' കിട്ടുംപോയൊകെ ക്ലാസ്സില്‍ ഹാജരായിരുന്നു .  ഈ കാലയളവില്‍ കേരളമെന്ന മഹാ സംസ്ഥാനത്ത് എന്റെ ബൈക്ക് ന്റെ ടയെര്‍ തട്ടാത്ത സ്ഥലം വിരളം. ഒരു കാലത്ത് മലയാള സിനിമയെ പ്രധിസന്ദിയില്‍ നിന്നും കരകയടുന്നതില്‍ ഞാനും എന്റെ കൂട്ടുകാരും ചെയ്ത സംഭാവനകള്‍ ചെറുതല്ല.
എന്നും കാലത്ത് വീട്ടില്‍ നിന്നും കോളേജ് ഇലെകെന്നും പറഞ്ഞിറങ്ങും, നേരെ വളാഞ്ചേരി ഹൈ സ്കൂളിന്റെ മുന്നിലൂടെ എല്ലാ കിടാങ്ങളും നമ്മെ തന്നെ നോക്കുന്നതന്ന വിശ്വാസത്തില്‍ മുന്നോട്ട് . ചിലപ്പോള്‍ ക്ലാസിലെതുമ്പോ ഒന്നോ രണ്ടോ പീരീഡ്‌ കഴിഞ്ഞിടുണ്ടാവും , അപ്പൊ മൂടുന്ടെല്‍ ക്ലാസ്സില്‍ കയറും നാല് മാസം കഴിഞാനത്രേ പ്രോമോദ് എന്നാ സര്‍ ഞാന്‍  എന്ന അത്ഭുതം അവിടെ പടികുന്നുണ്ട് എന്ന് തന്നെ അറിയുന്നത് . ഞാന്‍ ആനെങ്ങി അങ്ങനെ ഒരു സര്‍ അവിടെ ഉണ്ടെന്നറിയുന്നത് അതിലും എത്രയോ കഴിഞ്ഞിട്ടാണ് . 
(തുടരും.. )

No comments:

Post a Comment